കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവര്ത്തകന് ബാദുഷ കല്ലിതൊടി അറസ്റ്റില്‍. കോഴിക്കോട് ഫറോഖില്‍ ബാലസംഘം പ്രവര്‍ത്തകയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
Discussion about this post