ഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ബയോമെട്രിക് സംവിധാനം പുനരാരംഭിക്കാന്‍ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഈ മാസം എട്ടുമുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര പേഴ്സണ്‍ മന്ത്രാലയം അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിലാണ് സുരക്ഷ കണക്കിലെടുത്ത് ബയോമെട്രിക് സംവിധാനം ഉപയോഗിച്ചുള്ള ഹാജര്‍ രേഖപ്പെടുത്തല്‍ വേണ്ടെന്ന് വച്ചത്. ഒന്നരവര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പഴയപടിയിലേക്ക് തിരിച്ചെത്തുന്നത്. ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയും പ്രതിദിനം കോവിഡ് ബാധിക്കുന്നവര്‍ താഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്.
കോവിഡ് വ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ ഓഫീസുകളില്‍ എത്തേണ്ട ജീവനക്കാരുടെ എണ്ണം കുറയ്ക്കുക വരെ ഉണ്ടായി. മേലുദ്യോഗസ്ഥര്‍ മാത്രം ഓഫീസില്‍ എത്തിയാല്‍ മതിയെന്നും ബാക്കി ജീവനക്കാര്‍ വര്‍ക്ക്ഫ്രം ഹോം സംവിധാനത്തില്‍ ജോലി ചെയ്താല്‍ മതിയെന്നുമായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
Discussion about this post