നാദാപുരം: മൊബൈൽ ഫോൺ വാങ്ങി വെച്ചതിന് വീട്ടുകാരോട് പിണങ്ങി 14കാരി വീടുവിട്ടിറങ്ങി. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലൊനൊടുവിൽ അർധരാത്രിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
എട്ടു കിലോമീറ്റർ അകലെയുള്ള മൊകേരി ടൗണിലെ അടച്ചിട്ട കട വരാന്തയിൽ ഇരുന്ന കുട്ടിയെ വളരെ നേരത്തെ തിരച്ചിലിനൊടുവിയാണ് കണ്ടെത്തിയത്. കുട്ടി മൊകേരിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുകയും അവിടെ നിന്ന് രക്ഷാകർത്താക്കളെ ഏൽപ്പിക്കുകയും ചെയ്തു.












