ചെന്നൈ: മുല്ലപ്പെരിയാറിൽ ബേബിഡാമിന് സമീപമുള്ള മരങ്ങൾ മുറിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് കേരള മുഖ്യമന്ത്രിയോ വനംവകുപ്പ് മന്ത്രിയോ അറിഞ്ഞില്ലായിരുന്നുവെന്നത് വിശ്വസിക്കാനാവില്ലെന്ന് തമിഴ്‌നാട്.
‘നമ്പറിട്ടു ലഭിച്ച വിശദമായ ഉത്തരവാണ് ലഭിച്ചത്. മുഖ്യമന്ത്രിയോ വകുപ്പുമന്ത്രിയോ അറിയാതെ ഒരു ഉദ്യോഗസ്ഥന് ഇത്തരം ഒരു നടപടി സ്വീകരിക്കാൻ സാധിക്കുമോ. അങ്ങനെയെങ്കിൽ എന്ത് ഭരണമാണിത്. മുറിക്കേണ്ട മരത്തിന്റെ പേരുവിവരങ്ങൾ വരെയുള്ള ഉത്തരവാണ് ലഭിച്ചത്’- തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകൻ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ കേരളസർക്കാരുമായി പോരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.












