മസ്കത്ത്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈന്‍ നഖ്വി (89) നിര്യാതനായി. ഒമാനില്‍ വച്ച് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. എസ്എഎസ് നഖ്വി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം 39 വര്‍ഷമായി ഒമാനിലെ കായിക മേഖലയില്‍ സജീവമായിരുന്നു .
ഇന്ത്യന്‍ ദേശീയ ഹോക്കി ടീം താരമായിരുന്ന നഖ്വി 1973 മുതല്‍ 1975 വരെ രണ്ട് വര്‍ഷം ഇന്ത്യന്‍ ദേശീയ പുരുഷ ടീമിന്റെയും, 1978, 1979 വര്‍ഷങ്ങളില്‍ ദേശീയ വനിതാ ടീമിന്റെയും കോച്ച് ആയിരുന്നു. തുടര്‍ന്ന് 1982 ല്‍ ആണ് ഒമാന്‍ ദേശീയ ടീം കോച്ച് ആയി 1982 ല്‍ ഒമാനിലെത്തുന്നത്. തുടര്‍ന്ന് 1984 മുതല്‍ 2002 വരെ 18 വര്‍ഷം ഒമാന്‍ ഒളിമ്പിക് കമ്മിറ്റി ടെക്നിക്കല്‍ ഉപദേശകനായും സേവനം അനുഷ്ഠിച്ചു.
Discussion about this post