മയലാളത്തിന്റെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി ചിത്രം കാവൽ താരത്തിന് മികച്ചൊരു തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ്. ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദര്‍ശനം തുടരുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും സമ്പന്നമായ ”കാവലിലെ സുരേഷ് ഗോപിയുടെ തമ്പാന് അമ്പരപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കര്‍ ആണ്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന് രാജന് പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. കേരളത്തിന് പുറത്ത് ബെംഗളൂര്, മൈസൂര്‍, മണിപ്പാല്‍,പൂനൈ, ഗുജറാത്ത്, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ മാത്രം 220 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീതം. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.
Discussion about this post