ആലപ്പുഴ: ശാശ്വതികാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി കൗണ്‍സില്‍ പ്രമേയം പസ്സാക്കി. ആരോപണം തെളിഞ്ഞില്ലെങ്കില്‍ അത് ഉന്നയിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ശാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്നും, വെള്ളാപ്പള്ളി നടേശന് ഇതില്‍ പങ്കുണ്ടെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ മരണം സ്വഭാവികമാണെന്ന് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ ദുഷ്ലാക്കോടെ ചിലര്‍ വിഷയം ഇപ്പോള്‍ ഉന്നയിക്കുകയാണെന്നാണ് എസ്എന്‍ഡിപി നിലപാട്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും രംഗത്തെത്തിയിരുന്നു
Discussion about this post