ടൊറന്റോ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ കാനഡയില്‍ സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അടുത്തിടെ നൈജീരിയയില്‍ പോയിവന്ന രണ്ട് പേരിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഒന്റാറിയോ സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റിയതായും ഇവരുമായി സമ്പർക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കാനഡ ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ജാഗ്രതാ നിര്‍ദേശം നല്കിയ കനേഡിയന്‍ ഭരണകൂടം ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചതോടെ അമേരിക്കയും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്, ബ്രിട്ടന്, ഓസ്ട്രേലിയ, ജപ്പാന്, ന്യൂസിലന്‍ഡ്, തായ്ലന്ഡ്, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍നിന്നും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള രാജ്യങ്ങളില്‍നിന്നും വിമാന സര്‍വീസുകള്‍ നിരോധിച്ചുകഴിഞ്ഞു. ഒമിക്രോണ്‍ വൈറസിനെതിരേ നിലവിലുള്ള കോവിഡ് വാക്സിനുകള്‍ ഫലപ്രദമാകുമോ എന്നതില്‍ ആശങ്ക ശക്തമാണ്.
Discussion about this post