ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ 23 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരി്ചെന്ന് ലോകാരോഗ്യ സംഘടന. രോഗവ്യാപനം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടിക ലോകാരോഗ്യസംഘടന പുറത്തുവിട്ടു. രോഗബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാധ്യതയെന്നും വ്യാപനം ഗൗരവമായി കാണുന്നനെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. പുതിയ വകഭേദത്തിൽ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു
ദക്ഷിണാഫ്രിക്ക (77), ബ്രിട്ടൻ (22), ബോട്സ്വാന (19), നെതർലൻഡ്സ് (16), പോർച്ചുഗൽ (13), ഇറ്റലി (9), ജർമനി (9), ആസ്ട്രേലിയ (7), കാനഡ (6),
ദക്ഷിണ കൊറിയ (5), ഹോങ്കോങ് (4), ഇസ്രായേൽ (4), ഡെന്മാർക്ക് (4), സ്വീഡൻ (3), ബ്രസീൽ (3), നൈജീരിയ (3), സ്പെയിൻ (2), നോർവേ (2), ജപ്പാൻ (2), ആസ്ട്രിയ (1), ബെൽജിയം (1), ഫ്രാൻസ് (1), ചെക്ക് റിപബ്ലിക് (1) എന്നിവിടങ്ങളിലാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്.
Discussion about this post