കൊല്ലം: സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന് തുഷാറിനെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കും. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത ആരോപിച്ചു.
ശാശ്വതികാനന്ദയുടെ മരണത്തില്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്ന സാബുവിന് മുഖ്യപങ്കുണ്ട്. സാബുവിനെ നുണപരിശോധനക്ക് വിധേയമാക്കിയാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.
ശാശ്വതികാനന്ദ മരിച്ച ദിവസം വാടക കൊലയാളി പ്രിയന് അദ്വൈതാശ്രമത്തില്‍ എത്തിയിരുന്നു. പ്രവീണ്‍ എന്നയാളുടെ കാറിലാണ് പ്രിയന് എത്തിയത്. പ്രവീണിന്റെ അച്ഛനാണ് ഇക്കാര്യങ്ങള്‍ തങ്ങളോട് പറഞ്ഞത്. ഈ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും അവര്‍ ഗൗരവമായി എടുത്തില്ലെ- അവര്‍ പറഞ്ഞു.
Discussion about this post