കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തിൽ അട്ടിമറിയെന്ന് സംശയം. അട്ടിമറിസാധ്യത അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തം പൊലീസും ഇലക്ട്രിക് വിഭാഗവും അന്വേഷിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
അന്വേഷണത്തിൽ രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്കാന് കളക്ടർ നിർദേശിച്ചു. ഫയലുകള്‍ പരമാവധി വീണ്ടെടുക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം കളക്ടർ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വടകര എംഎൽഎ കെ.കെ.രമ ആവശ്യപ്പെട്ടു.
സമീപത്തെ ലാന്‍ഡ് അക്വിസിഷന്‍ തഹസീല്‍ദാര്‍ ഓഫിസിന്റെ ശുചിമുറിയിലും തീ കണ്ടിരുന്നു. അന്ന് ആരും പരാതി കൊടുത്തില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. തീപിടിത്തമുണ്ടായ വടകര താലൂക്ക് ഓഫിസില്‍ എത്തിയ നാദപുരം എംഎല്‍എ ഇ.കെ.വിജയന് ദേഹാസ്വാസ്ഥ്യമുണ്ടായി.
Discussion about this post