അഹമ്മദാബാദ് : 77 കിലോ ഹെറോയിനുമായി പാകിസ്ഥാനില്‍ നിന്നുള്ള മീന്‍പിടുത്ത ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായതായി പ്രതിരോധ വകുപ്പ് അറിയിച്ചു. ഇന്‍ഡ്യനും കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകര വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെയാണ് ബോട്ട് പിടികൂടിയത്.
400 കോടിയോളം രൂപ വിലമതിക്കുന്നതാണ് പടികൂടിയ ഹെറോയിന്‍. പിടിയിലായ മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന ആറാളുകളും പിടിയിലായിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെ പി.ആര്.ഒ ഒരു ട്വീറ്റിലൂടെയാണ് ബോട്ട് പിടികൂടിയത് അറിയിച്ചത്. ‘അല്‍ ഹുസൈനി’ എന്ന് പേരുള്ള ബോട്ടാണ് പിടിയിലായത്.
Discussion about this post