തൃശ്ശൂര്‍: മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. അധ്യക്ഷന്മാരെ തീരുമാനിച്ച് തെരഞ്ഞെടുപ്പിനിറങ്ങുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന് ഉള്‍പ്പെടെയുളള നേതാക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കെ.പി.സി.സി പ്രസിഡന്റിനും പരാതി നല്കി.
കോര്പ്പറേഷന് മേയര്‍, ഡെപ്യൂട്ടി മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ രംഗത്തെ താക്കോല്‍ സ്ഥാനങ്ങളാണ്. അതുകൊണ്ട് വിവാദങ്ങളില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിയോഗിക്കണം എന്നാണ് ഇവരുടെ പക്ഷം.
പ്രശ്ന പരിഹാരത്തിനായി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പരിഹാരമായില്ലെങ്കില്‍ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയ്ക്കും വിടും. അതേ സമയം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ സീറ്റ് ചര്‍ച്ച എ, ഐ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്ന് പൂര്‍ത്തിയായില്ല.
Discussion about this post