കാംബ്രിഡ്ജ്: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സീന് ബൂസ്റ്റര്‍ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഒമിക്രോണിനെതിരെയുള്ള വാക്സീനുകളില്‍ ആദ്യത്തേത്ത ആണ് മൊഡേണ വാക്സീന് എന്നും കമ്പനി അവകാശപ്പെട്ടു.
എന്നാല്‍, വകഭേദത്തിന് പ്രത്യേകമായി പ്രതിരോധം കൈവരിക്കാന്‍ വാക്സീന് വികസിപ്പിക്കുന്നത് പരിഗണനയിലാണെന്ന് കമ്പനി അറിയിച്ചു. നിലവിലെ രണ്ട് ഡോസ് വാകസീന് ഒമിക്രോണിനെതിരെ കുറഞ്ഞ പ്രതിരോധമാണ് നല്‍കുന്നത്. എന്നാല്‍, 100 മൈക്രോഗ്രാം ബൂസ്റ്റര്‍ ഡോസ് കൂടി എടുത്താല്‍ വൈറസ് വകഭേദത്തിനെതിരെ മികച്ച പ്രതിരോധം ലഭിക്കുമെന്നും കമ്പനി ഉടമ അവകാശപ്പെട്ടു.
Discussion about this post