ജറുസലേം: ഇസ്രയേലിൽ ആദ്യ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു.ബിർഷെവയിലെ സൊറൊക ആശുപത്രിയിൽ വെച്ചാണ് 60 കാരൻ മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
നേരത്തേ, ബ്രിട്ടനിലും അമേരിക്കയിലും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കോവിഡിന്റെ ഒമിക്രോൺ വകഭേദത്തെ നേരിടാൻ വാക്സിന്റെ നാലാം ഡോസ് വിതരണം ചെയ്യാൻ ഇസ്രയേൽ ഒരുങ്ങുകയാണ്. ഇസ്രയേലിൽ ഇതുവരെ 340 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്ത് 60 വയസിനു മുകളിലുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും നാലാമത്തെ ബൂസ്റ്റർ ഡോസ് നൽകാൻ ശിപാർശ ചെയ്തിരിക്കുകയാണ് ഇസ്രയേലിലെ ആരോഗ്യവിദഗ്ധർ.
Discussion about this post