തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ബിജു രമേശിന്റെ വാദം തള്ളി ക്രൈംബ്രാഞ്ച് മുന്‍ എസ്.ഐ സി.കെ സഹദേവന്.. ചോദ്യം ചെയ്യലില്‍ ബിജു രമേശ് ഒന്നും പറഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ ഓഫീസില്‍ ചെന്നാണ് പ്രിയനെ കുറിച്ച് ചോദിച്ചത്. മൂന്ന് മാസം പ്രിയന്റെ ഫോണ്‍ ചോര്‍ത്തി. ദുബായില്‍ വെച്ച തര്‍ക്കം നടന്ന കാര്യം ഷാജി വെട്ടൂരാനടക്കം നിഷേധിച്ചു. വെള്ളാപ്പള്ളിയെയും ഭാര്യയെയും തുഷാറിനെയും ചോദ്യം ചെയ്തിരുന്നു. പ്രിയന്റെ കുറ്റസമ്മതത്തെ കുറിച്ച് അറിയില്ല എന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലര്‍ പറഞ്ഞതായും എസ്.ഐ പറയുന്നു.
എന്നാല്‍ തന്റെ മൊഴിയെടുത്തിട്ടില്ല എന്നാണ് ബിജു രമേശ് ഇപ്പോഴും പറയുന്നത്.
Discussion about this post