ചെന്നൈ: ഓൺലൈൻ ഹിയറിംഗിനിടെ സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ കാട്ടിയ അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി മദ്രാസ് ഹൈക്കോടതി. അഡ്വക്കേറ്റ് ആർ ഡി സന്താന കൃഷ്ണനെതിരെ സ്വമേധയാ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സിബി- സിഐഡിയോട് കോടതി ആവശ്യപ്പെട്ടു.
സംഭവത്തിൽ കേസെടുക്കാനും വിശദമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിർദേശിച്ചു. വീഡിയോ ക്ലിപ്പിന്റെ പ്രാഥമിക പരിശോധനയിൽ അത് ഐടി വകുപ്പ് ഉൾപ്പെടെയുള്ളവയുടെ ലംഘനമാണെന്ന് ബോദ്ധ്യപ്പെട്ടു. വീഡിയോയിൽ ഉള്ള വ്യക്തികൾ അശ്ലീല പ്രദർശനം നടത്തിയതായും കോടതി നിരീക്ഷിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ ജഡ്ജി കേസ് കേൾക്കുമ്പോൾ സ്ത്രീയുമായി ലൈംഗിക ചേഷ്ടകൾ കാട്ടുന്ന അഭിഭാഷകന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പ്രതിയായ അഭിഭാഷകൻ ഡി എം കെ പ്രവർത്തകൻ ആണ് എന്നാണ് സൂചന.
Discussion about this post