സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ വാളയാല്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി കേരള പൊലീസ്. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതിനാല്‍ കേരളത്തിലേക്ക് കൂടുതല്‍ പേര് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് അതിര്‍ത്തിയില്‍ പൊലീസ് പരിശോധന ശക്തമാക്കുന്നത്.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രക്കാരെ കടത്തി വിടരുതെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്കയിരിക്കുന്ന നിര്‍ദ്ദേശം. പാലക്കാട് നിന്ന് ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രധാന സ്ഥലങ്ങളിലേക്ക് കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തും.
Discussion about this post