അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയതിന് ഒരു മുസ്ലിം പുരോഹിതനെ കൂടി അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ധമുക്കയിലാണ് കിഷന് ബോലിയ എന്ന 27 കാരനെ ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തതിന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മൗലവി കമര്‍ഗാനി ഉസ്മാനി എന്ന മുസ്ലിം പുരേഹിതനാണ് അറസറ്റിലായത്.
നേരത്തെ ഷബിയാര്‍ അലിയാസ് സബാ ചൊപ്ഡ(24), ഇംതിയാസ് അലിയാസ് ഇംതു പത്താന്(27), മസ്ലിം പുരോഹിതനായ മൗലാന മുഹമ്മദ് സവര്‍വാ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്ക് ആയുധം നല്‍കിയതിനാണ് ഉസ്മാനി അറസ്റ്റിലായത്. മൂന്ന് പ്രതികളുടെ അറസ്റ്റിന് ശേഷം കേസ് ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറിയിരുന്നു.
ജനുവരി 25 ന് ആണ് കേസിനാസ്പദമായ സംഭവം. ബന്ധുവിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന കിഷനെ ചൊപ്ഡയും ഇംതിയാസ് പത്താനും വെടി വെച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ ഉസ്മാനിയുമായി ഇന്‍സ്റ്റഗ്രാമിവൂടെ ബന്ധപ്പെട്ടിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Discussion about this post