ദേശീയഗാനത്തെ അപമാനിച്ചെന്ന കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുംബൈ കോടതി ബുധനാഴ്ച സമന്‍സ് അയച്ചു. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ മാര്‍ച്ച് രണ്ടിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ഡിസംബറില്‍ മുംബൈയില്‍ നടന്ന ചടങ്ങിനിടെ മമത ബാനര്‍ജി ദേശീയഗാനത്തെ അനാദരിച്ചു എന്നാണ് കേസ്.
തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി കൂടിയായ മമത നഗര സന്ദര്‍ശനത്തിനിടെ ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് മുംബൈ ബി.ജെ.പി യൂനറ്റ് ഭാരവാഹി വിവേകാനന്ദ് ഗുപ്ത 2021 ഡിസംബറില്‍ മഡ്ഗാവിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് എടുക്കുന്നത്. മഹാരാഷ്ട്രയിലെ ശിവസേന, എന്‍.സി.പി നേതാക്കളെ കാണാനാണ് മമത മുംബൈയില്‍ വന്നത്.
Discussion about this post