മുംബൈ: മുംബൈ നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നാട്ടുകാർ. കൊളാബയിൽ കഴിഞ്ഞ ദിവസം രാത്രി പൂർണ്ണ തോതിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി വൈദ്യുതി ഇല്ലാതിരുന്നത് ജനങ്ങളെ ശരിക്കും വലച്ചു.
ഇന്ന് പകൽ വീണ്ടും വൈദ്യുതി മുടങ്ങിയതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ലിഫ്റ്റുകൾ പ്രവർത്തിക്കാത്തത് മുതിർന്ന പൗരന്മാർ ഉൾപ്പെടെ ഉള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു.







