തിരുവനന്തപുരം: സ്വാമീ ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പുനരന്വേഷണം വേണമൊയെന്ന കാര്യത്തില്‍ തീരുമാനം വൈകും.
ബിജു രമേശിന്റെയടക്കം മൊഴികള്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. പുനരന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വീണ്ടും ബിജു രമേശിന്റെ മൊഴിയെടുക്കുന്നത്. മുങ്ങി മരണമല്ല എന്നതിന് തെളിവുകളുണ്ടോയെന്ന് പരിശോധിക്കും. ക്രൈംബ്രാഞ്ച് മൊഴിയെടുക്കാനുള്ളവരുടെ പട്ടിക തയ്യാറാക്കുകയാണ്.
ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തിലാണ് വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നത്. സ്വാമീയുടേത് സ്വാഭാവിക മരണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
Discussion about this post