രാജ്യത്ത് സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനുപിന്നാലെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ച മാത്രം 1,280 രൂപയാണ് താഴ്ന്നത്.
സംസ്ഥാനത്ത് നിലവിൽ സ്വർണം പവന് 38,560 രൂപയാണ്. ഒരു ദിവസംകൊണ്ട് സ്വര്‍ണവിലയിലുണ്ടായ ഇടിവ് 2,000 രൂപയാണ്. ഗ്രാമിന്റെ വില 160 രൂപ താഴ്ന്ന് 4820 രൂപയായി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില 0.5ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,982.31 ഡോളര്‍ നിലവാരത്തിലെത്തി. കഴിഞ്ഞ ദിവസമുണ്ടായ കനത്ത വില്പന സമ്മര്‍ദമാണ് സ്വര്‍ണത്തെ ബാധിച്ചത്. ചൊവ്വാഴ്ചയിലെ 2,070.44 ഡോളറില്‍നിന്നാണ് ഈ ഇടിവ്.
Discussion about this post