ഹൈദരാബാദ്: നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. തെലുങ്ക് അഭിനേത്രിയാണ്.
ഹോളി ആഘോഷങ്ങൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ ഗച്ചിബൗളിയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായ യുവതിയുടെ മുകളിലേക്കാണ് കാർ വീണത്.
അപകടം നടന്നയുടൻ നാട്ടുകാർ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഗായത്രിയും യുവതിയും മരണപ്പെടുകയായിരുന്നു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
മാഡം സർ മാഡം ആന്തേ എന്ന വെബ് സീരീസിലൂടെയാണ് ഗായത്രി അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഡോളി ഡിക്രൂസ് എന്നാണ് യഥാർത്ഥ പേര്.








