തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. അതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിയും. മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം.
വിമത ഭീഷണി ഒഴിവാക്കാനാണ് മുന്നണി ശ്രമങ്ങള്‍. യു.ഡി.എഫിനും എല്‍.ഡി.എഫിനും വിമത ശല്യം ഉണ്ടെങ്കിലും കോണ്‍ഗ്രസില്‍ പല സ്ഥലത്തും വിമത ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി, സുധീരന്, രമെശ് ചെന്നിത്തല എന്നിവര്‍ ഇടപ്പെട്ട് കുറെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു.
വിമതര്‍ക്കെതിരെ പുറത്താക്കല്‍ വരെയുള്ള നടപടികളെടുക്കുമെന്നും നേതൃത്വം അന്ത്യശാസനം നല്‍കിയിരുന്നു.
Discussion about this post