ഡൽഹി: അസമില്‍ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ഇന്നലെ ദിബ്രുഗഢില്‍ നിന്ന് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.
ഫ്ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം നടന്നത്. മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ടയുടന്‍ തന്നെ ജീവനക്കാര്‍ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരുക്കേല്‍ക്കാതെ വിമാനം ഡൽഹിയില്‍ സുരക്ഷിതമായി ഇറങ്ങിതായി ഡിജിസിഎ അറിയിച്ചു. ഡൽഹി വിമാനത്താവളത്തില്‍ 12.45 ഓടെയാണ് വിമാനം പറന്നിറങ്ങിയത്.
Discussion about this post