ഡൽഹി: ഡൽഹിയിലെ ജഹാംഗീർപൂരിൽ കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ്. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ അൻസാർ നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾ കൊടും കുറ്റവാളിയാണെന്നും പൊലീസ് പറഞ്ഞു.
ചൂതാട്ട നിരോധന നിയമ പ്രകാരവും ആയുധ നിയമ പ്രകാരവും മുൻപ് ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കലാപത്തിന്റെ മറ്റ് ആസൂത്രകരും ഉടൻ പിടിയിലാവുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും അടിസ്ഥാനമാക്കി കേസന്വേഷണം മുന്നോട്ട് പോകുകയാണ്. കലാപത്തിൽ പങ്കെടുത്തവർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേർ അറസ്റ്റിലായിട്ടുണ്ട്. 7 കേസുകൾ രജിസ്റ്റർ ചെയ്തു. ആയുധങ്ങളും കണ്ടെടുത്തു.
Discussion about this post