കോഴിക്കോട്: പേരാമ്പ്രയിൽ ഭക്ഷ്യവിഷബാധ. വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇവർക്ക് ഛർദിയും വയറിളക്കവുമുണ്ടായി.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. വെള്ളത്തിൽ നിന്നാകാം വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post