തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിരവധി സിനിമാ താരങ്ങൾ . ടോവിനോ തോമസ് ,ഫഹദ് ഫാസിൽ , ആസിഫ് അലി എന്നിവരാണ് അവരവരുടെ പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറിലാണ് താരങ്ങൾ വോട്ട് ചെയ്തത്.
ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ ജില്ലാ കളകറുടെ വസ്തിക്ക് സമീപമുള്ള പോളിംഗ് ബൂത്തിലാണ് നടൻ ഫഹദ് ഫാസിൽ വോട്ട് ചെയ്തത്. കൂടെ അച്ഛനും ഉണ്ടായിരുന്നു . ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയക്ക് എറണാകുളത്താണ് വോട്ട്.
തൊടുപുഴ ഇടവെട്ടി കുമ്മൻ കല്ല് ബിടിഎംഎൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. സഹോദരനും നടനുമായ അസ്കർ അലിയും ഒപ്പമുണ്ടായിരുന്നു.
കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരത്തെ പോളിംഗ് ബൂത്തിൽ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.









Discussion about this post