വിവാഹത്തിന് ഇടയില്‍ നടക്കാറുള്ള സംഭവങ്ങൾ പലപ്പോഴും വൈറല്‍ ആവാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വരനും വീട്ടുകാരും വഞ്ചിച്ചെന്ന് ആരോപിച്ച് വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയത് വലിയ വാര്‍ത്തയായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. ഏറെ കാലം അന്വേഷിച്ച് ഒരു വധുവിനെ കണ്ടെത്തിയപ്പോള്‍ വിവാഹം നടക്കുന്നതിനായി വരനും വരന്‍റെ കുടുംബവും വധുവിന്‍റെ കുടുംബത്തോട് ഒരു നുണ പറഞ്ഞു. വിവാഹ ദിനം ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം. വരന് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്‍റെ കുടുംബം മറച്ച് വച്ചത്.
വിവാഹ വേദിയിലെത്തിയ വധു,തന്‍റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്‍റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്‍റെ വീട്ടകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു.
Discussion about this post