കോഴിക്കോട്: വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന് പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ടെസ്റ്റ് വോട്ടിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് വോട്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചത്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ് പരാതി ഉയർന്നത്.
പതിനേഴാം നമ്പർ ബൂത്തിൽ ഒരു ചിഹ്നത്തിൽ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തിൽ പതിയുന്നുവെന്നാണ് വോട്ടർ പരാതി ഉന്നയിച്ചത്. ഇതേ തുടർന്ന് ടെസ്റ്റ്‌വോട്ട് നടത്തി. എന്നാൽ ഇതിൽ അമർത്തിയ ചിഹ്നത്തിൽ തന്നെയാണ് വോട്ട് പതിഞ്ഞത്. ഇതോടെ ഇയാൾ വ്യാജ പരാതി ഉന്നയിച്ചതാണെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് നടപടിയെടുക്കാൻ തീരുമാനിച്ചത്.
അതേസമയം നോർത്ത് നിയോജക മണ്ഡലത്തിലെ എൺപത്തി മൂന്നാം നമ്പർ ബൂത്തിൽ സമാനമായ പരാതി ഉയർന്നുവന്നു. എന്നാൽ ടെസ്റ്റ് വോട്ട് ചെയ്യാൻ പരാതി ഉന്നയിച്ചയാൾ വിസമ്മതിക്കുകയായിരുന്നു.
Discussion about this post