ജയ്പൂര്‍: രാജസ്ഥാനിലെ 601 ഖനന പാട്ട ഉടമ്പടി സര്‍ക്കാര്‍ റദ്ദാക്കി. കോടികളുടെ കോഴ ഇടപാടുമായി ബന്ധപ്പെട്ട് മൈനിങ് ഡിപാര്‍ട്ട്മെന്റ് മേധാവി അശോക് സിങ്വി അറസ്റ്റിലായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.
പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ലോകായുക്ത നിയമിക്കാനും മുഖ്യമന്ത്രി വസുന്ധര രാജെ നിര്‍ദേശിച്ചിട്ടുണ്ട്. ഇത് ഗവര്‍ണര്‍ കല്യാണ്‍ സിങ് അംഗീകരിച്ചിട്ടുണ്ട്- മുഖ്യമന്തിയുടെ ഓഫീസ് വ്യക്തമാക്കി.
പൊതുജനതാല്പര്യവും സുതാര്യതയും മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് സ്വന്തം തെറ്റ് അംഗീകരിക്കുന്ന നടപടിയാണെന്നും മുഖ്യമന്ത്രി വസുന്ധര രാജി വെക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
Discussion about this post