ഡല്‍ഹി: രാഷ്ട്രത്തിന്റെ ഐക്യവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കണമെന്ന് വീണ്ടും ഓര്‍മ്മിപ്പിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. പശ്ചിമ ബംഗാളിലെ ബിര്‍ബം ജില്ലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് രാഷ്ട്രപതി രാജ്യത്തിന്റെ ഐക്യത്തെയും സഹിഷ്ണുതയെയും കുറിച്ച് ആശങ്ക പങ്കുവെച്ചത്.
വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ ഭരണഘടന. ഇന്ത്യന്‍ സമൂഹത്തിന്റെ മുഖമുദ്രയായ നാനാത്വം നിലനിര്‍ത്തണമെന്നും അതിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഹിഷ്ണുതയും അഭിപ്രായവ്യത്യാസങ്ങള്‍ അംഗീകരിക്കാനുള്ള സന്നദ്ധതയും കുറഞ്ഞു വരികയാണോയെന്ന് അദ്ദേഹം ചോദിച്ചു. സഹിഷ്ണുത മുഖമുദ്ര ആയതിനാലാണ് ഭാരതീയ സംസ്കാരം അയ്യായിരം വര്‍ഷം നിലനിന്നത്. ഏതു സാഹചര്യത്തിലും മാനവികതയും ബഹുസ്വരതയും നിലനിന്നേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാദ്രി സംഭവത്തിന് ശേഷം രാജ്യത്ത് പലയിടതും ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഷ്ട്രപതി സഹഷ്ണുത മുറുകെ പിടിക്കണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്.. കശ്മീരില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച യുവാവും കഴിഞ്ഞദിവസം മരിച്ചിരുന്നു.
Discussion about this post