ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ടായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഗൌരവമേറിയ വിഷയമാണ് കൂടിക്കാഴ്ചയിൽ ചർച്ചചെയ്യപ്പെട്ടതാണെന്ന് പുറത്തുവരുന്ന സൂചനകൾ. രാജസ്ഥാനിലെ ഉദയ്പൂരിലും മഹാരാഷ്ട്രയിലെ അമരാവതിയിലും നടന്ന ക്രൂരമായ കൊലപാതകങ്ങളെക്കുറിച്ചുള്ള സുപ്രധാന പങ്കുവെയ്ക്കലുകൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ.
35 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. അമിത് ഷായുടെ വസതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങളോട് പ്രതികരിക്കാൻ ദിനകർ ഗുപ്ത വിസമ്മതിച്ചു. ഉദയ്പൂരും അമരാവതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും അദ്ദേഹം മൗനം പാലിച്ചു. രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല.
Discussion about this post