തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ ഉള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പിൽ പറയുന്നു. 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലയ്ക്കും ശക്തമായ കാറ്റിനും ഇടയുണ്ട്. കോഴിക്കോട് മഴ തുടരുകയാണ്. കണ്ണൂരില്‍ രാത്രിയില്‍ ശക്തി കുറഞ്ഞ മഴ ലഭിച്ചു. മലയോര മേഖലയിൽ മഴ ശക്തമാണ്.
അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്.
Discussion about this post