ന്യൂഡൽഹി: ഷൂസിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന കിംഗ് കോബ്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. 53 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്വിറ്ററിൽ തരംഗമാവുന്നത്. ഷൂസിനുള്ളിൽ കിടക്കുന്ന കിംഗ് കോബ്ര ആളുകളെ അപകടപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച് അവബോധം ഉണ്ടാക്കാനാണ് സമൂഹമാദ്ധ്യമത്തിൽ വീഡിയോ പങ്കുവെച്ചതെന്നും വീഡിയോ ഷെയർ ചെയ്ത സുശാന്ത് നന്ദ കുറിക്കുന്നു.
മഴക്കാലത്താണ് ഇഴ ജന്തുക്കൾ കൂടുതലായും വീടിനുള്ളിൽ കയറുന്നത്. വീടിൻറെ ആളൊഴിഞ്ഞ ഏതു കോണിലും അവർ പമ്മിയിരിക്കും. ചെരുപ്പനിയിൽ പമ്മിയിരിക്കുക ഇഴ ജന്തുക്കളുടെ സ്ഥിരം സ്വഭാവമാണ്. ചെരുപ്പനിടിയിൽ ഒളിച്ചിരുന്നാൽ ഇവയെ കണ്ടെത്താൻ പ്രയാസമാണ്. പലപ്പോഴും ആളുകൾ ഇത് ശ്രദ്ധിക്കാതെ തന്നെ ചെരുപ്പ് ഉപയോഗിക്കും. വൈറലായ ഈ വീഡിയോയിൽ രാജവെമ്പാല ചെരുപ്പിനുള്ളിൽ ഒളിച്ചിരിക്കുമെന്ന് ആരും ഊഹിക്കില്ല, അതുകൊണ്ടുതന്നെ പത്തി വിടർത്തി പുറത്തു വരുന്ന രാജവെമ്പാല എല്ലാവരെയും ഭയപ്പെടുത്തുന്നു , അത്തരത്തിലൊരു വീഡിയോ ആണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്
മഴക്കാലത്ത് എവിടെയും പാമ്പുകളെ കാണാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും വീഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത് കുറിക്കുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്ന് വീഡിയോയ്ക്ക് പല തരത്തിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Discussion about this post