ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളില്‍ നിസ്‌കരിച്ചവര്‍ക്കെതിരെ മാള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഹിന്ദു സംഘടന നല്‍കിയ പരാതിക്ക് പിന്നാലെയാണ് ലുലു ഗ്രൂപ്പും പരാതി നല്‍കുന്നത്. ഇതിന് പുറമേ മാളിനുള്ളില്‍ ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്ന അറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു.
അഖില ഭാരത ഹിന്ദു മഹാസഭ ആണ് ‘ലുലു മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ട് മാളില്‍ ചിലര്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ടത്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയാണ് ഇത്. ഇതിന് പിന്നാലെ നിസ്‌കരിച്ചവര്‍ക്കെതിരെ മാനേജ്‌മെന്റും പരാതി നല്‍കുകയായിരുന്നു. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ജൂലൈ 10 നാണ് സംസ്ഥാനത്ത് ലുലുമാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫ് അലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.
Discussion about this post