തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബു. സര്‍ക്കാര്‍ നയങ്ങളാണ് ഒരു ഉദ്യോഗസ്ഥന് നടപ്പിലാക്കേണ്ടതെന്ന് ബാബു പറഞ്ഞു.
താന്‍ പോരിമയും താന്‍ പ്രമാണിത്തവുമല്ല ഉദ്യോഗസ്ഥന് കാണിക്കേണ്ടത്. സര്‍ക്കാര്‍ നയങ്ങളാണ് നടപ്പാക്കേണ്ടത്. സര്‍ക്കാര്‍ നയങ്ങള്‍ ഉദ്യോഗസ്ഥന് തീരുമാനിക്കേണ്ടതില്ല-അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫ് ഭരണകാലത്തും ജോക്കബ് തോമസ് പോലീസിന് പുറത്തായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഫയര്‍ഫോഴ്സ് മേധാവിയായിരുന്ന ജേക്കബ് തോമസ് കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റിരുന്നു. രണ്ട് വര്‍ഷത്തിനിടെ അഞ്ചാമത്തെ സ്ഥലം മാറ്റമാണിത്.
താന്‍ നോട്ടീസ് നല്കിയ 77 കെട്ടിടങ്ങള്‍ക്ക് പൂര്‍ണ സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെ അനുമതി നല്കിയാല് അതായിരിക്കും കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. സുരക്ഷമാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച ഫ്ളാറ്റുകളടക്കം 77 കെട്ടിടങ്ങള്‍ക്കെതിരെ നടപടി നിര്‍ദേശിച്ചപ്പോഴായിരുന്നു സ്ഥലമാറ്റം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേ സമയം ഡി.ജി.പി തസ്തികയിലുള്ള ജേക്കബ് തോമസിനെ എം.ഡിയായി തരംതാഴ്ത്തി എന്ന വിമര്‍ഷനവും ഉയര്‍ന്നിട്ടുണ്ട്.
Discussion about this post