ദുബായ്: 2025-ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്ന് ഐസിസി. എട്ട് ടീമുകൾ പങ്കെടുക്കുന്ന 31 മത്സരങ്ങളുള്ള ടൂർണമെന്റിന്റെ മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ മൂന്ന് തവണ വനിതാ ഏകദിന ലോകകപ്പിന് വേദിയായിട്ടുണ്ട്. 2013-ലാണ് ടൂർണമെന്റ് അവസാനമായി ഇന്ത്യയിൽ നടന്നത്. 2024-ലെ വനിതാ ട്വന്റി-20 ലോകകപ്പ് ബംഗ്ലാദേശിൽ നടക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.
10 ടീമുകൾ പങ്കെടുക്കുന്ന 23 മത്സരങ്ങളുള്ള ടൂർണമെന്റ് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായിരിക്കും നടത്തപ്പെടുക. ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ വനിതാ ഐസിസി ടൂർണമെന്റായിരിക്കും ഇത്.
വനിതാ ക്രിക്കറ്റിലെ മറ്റു രണ്ട് ടൂർണമെന്റുകളുടെ വേദികളും ഐസിസി പ്രഖ്യാപിച്ചു. 2026-ലെ ട്വന്റി-20 ലോകകപ്പ് ഇംഗ്ലണ്ടിലും പ്രഥമ ചാമ്പ്യൻസ് ലീഗ് ട്വന്റി-20 ശ്രീലങ്കയിലും നടക്കും.
Discussion about this post