കോഴിക്കോട്: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം സാധ്യമല്ലെന്നും തുടരന്വേഷണം ആവശ്യമാണോയെന്ന് ക്രൈംബ്രാഞ്ച് തീരുമാനിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരിയും അമ്മയും ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിരുന്നു.
നിയമമനുസരിച്ച് പുനരന്വേഷണം സാധ്യമല്ല. പുതിയ തെളിവുകള്‍ കിട്ടിയാല്‍ മാത്രമാണ് തുടരന്വേഷണം നടത്താനാകുക. അതു കൊണ്ട് സര്‍ക്കാരിന് ആരേയും ബോധപൂര്വെം രക്ഷിക്കാനോ ബോധപൂര്‍വം കുറ്റക്കാരാക്കോനോ കഴിയില്ല-അദ്ദേഹം വ്യക്തമാക്കി.
ശാശ്വതികാനന്ദയുടെ മരണത്തില്‍ ഇതുവരെ മൂന്ന് അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മൂന്നിലും സ്വാമിയുടേത് മുങ്ങിമരണമെന്നാണ് കണ്ടെത്തല്‍. ആലുവാപ്പുഴയില്‍ അടിയൊഴുക്കില്‍പ്പെട്ടായിരുന്നു മരണമെന്ന് രണ്ടുവര്‍ഷംമുമ്പ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
Discussion about this post