മലയാള സിനിമയിലെ ലേഡി സൂപ്പര്‍ താരം മഞ്ജു വാര്യര്‍ സാമൂഹ്യമാധ്യങ്ങളില്‍ വളരെ സജീവമാണ്. ഫേസ്ബുക്കില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്ന പുത്തന്‍ ലുക്കിലെ ചിത്രങ്ങളാണ് ആരാധകരുടെ ഇന്നത്തെ പ്രധാന ചര്‍ച്ചാവിഷയം. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവിട്ട ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു.
പ്രായത്തെ വെല്ലുന്ന മഞ്ജുവിന്റെ ചുറുചുറുക്കും അഭിനയ മികവുമാണ് ആരാധകര്ക്കേറെയിഷ്ടം. ബാക്ക്പാക്കില്‍ യാത്രയ്ക്കൊരുങ്ങി നില്ക്കുന്ന പോസിലുള്ള ഏതാനും ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേ നേടിയിരിക്കുന്നത്. ഏകദേശം 20ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ നടിയുടെ സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തിലെ കഥാപാത്രത്തോടു പോലും ആരാധകര്‍ ഏറ്റവും പുതിയ ലുക്കിനെ സാമ്യപ്പെടുത്തിയിരിക്കുന്നു.
വലിയ മേക്കപ്പുകളില്ലാതെ പാന്റും ടോപ്പുമണിഞ്ഞ് വട്ടത്തൊപ്പിയില്‍ കോളെജ് കുമാരി ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിലുള്ള ആ നിറഞ്ഞ പുഞ്ചിരിയും മുഖത്തുണ്ട്. ‘എനിക്കറിയില്ലെ എവിടെ പോകുന്നുവെന്ന്്, എന്നാലും ഞാന്‍ ഏന്റെതായ വഴിയിലൂടെയാണ് ‘ എന്ന് അവ്യക്തമായ ചില സൂചനകള്‍ ചിത്രത്തിനൊപ്പമുള്ള കുറിപ്പില്‍ നല്‍കിക്കൊണ്ടാണ് ചിത്രങ്ങള്‍ മഞ്ജു പങ്കുവെച്ചിരിക്കുന്നത്.
Discussion about this post