തിരുവനന്തപുരം; കോൺഗ്രസ് , ബിജെപി സംസ്ഥാന അദ്ധ്യക്ഷൻമാർക്കെതിരെ പരിഹാസവുമായ മന്ത്രി മുഹമ്മദ് റിയാസ്. രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളമെന്നാണ് മന്ത്രിയുടെ പരാർമർശം, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമെതിരെ രംഗത്ത് വന്നത്.
എന്നാൽ മന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചും അനുകൂലിച്ചും രസകരമായ മറുപടിയാണ് ഫേസ്ബുക്കിൽ ലഭിക്കുന്നത്. അങ്ങനെയെങ്കിൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിണറായി തരുമോ എന്നാണ് ഒരാളുടെ ചോദ്യം. അങ്ങനെ സംഭവിച്ചാൽ പിന്നെ കേന്ദ്രത്തിലെത്തിയാൽ നിങ്ങളെന്തു ചെയ്യുമെന്നാണ് മറ്റു ചിലരുടെ ആശങ്ക.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം;
LDF സർക്കാരിനെ വലിച്ചു താഴെയിടും എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
സംസ്ഥാന സർക്കാരിനെതിരെ രണ്ടാം വിമോചന സമരം നയിക്കുമെന്ന് കെ. പി. സി. സി. പ്രസിഡൻ്റ് കെ.സുധാകരൻ.
ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ ജനാധിപത്യ വിരുദ്ധ രീതിയിൽ വലിച്ചു താഴെയിടാൻ ഉപയോഗിച്ച ആയുധം ആയിരുന്നു വിമോചന സമരം എന്നതിന് കാലവും ചരിത്രവും സാക്ഷി.
‘സർക്കാരിനെ വലിച്ചു താഴെ ഇടുന്നതും’
‘വിമോചന സമരം നയിക്കുന്നതും ‘
അഭിമാനകരമായി ഇന്നും കരുതുന്ന രണ്ടു നേതാക്കന്മാർ!!
രണ്ടു പേർക്കും ഒരേ ഭാഷ,ഒരേ ശൈലി.
എന്തിനാണ് കേരളത്തിൽ ഇനി ബിജെപിക്കും കോൺഗ്രസിനും രണ്ടു അധ്യക്ഷൻമാർ?
രണ്ടു പാർട്ടിക്കും കൂടി ഒറ്റ അധ്യക്ഷൻ തന്നെ ധാരാളം.
Discussion about this post