ബെംഗലൂരു: കര്‍ണാടകയില്‍ ദളിത് എഴുത്തുകാരന് നേരെ ഒരു കൂട്ടം ആളുകളുടെ ആക്രമണം. ഹിന്ദുത്വ വിരുദ്ധമായി എഴുതിയെന്നാരോപിച്ചായിരുന്നു ആക്രമം. ദാവംകര സര്‍വ്വകലാശാല മാധ്യമ വിദ്യാര്‍ത്ഥി ഹുച്ചങ്കി പ്രസാദിന് നേരെയായിരുന്നു ആക്രമണം.
ഇനിയും എഴുതിയാല്‍ വിരലുകള്‍ മുറിച്ച് കളയും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണം. പുലര്‍ച്ചെ ഒരു കൂട്ടം ആളുകള്‍ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു.
താന്‍ എഴുതുന്നത് ഹിന്ദു വിരുദ്ധമാണെന്നും ഇനിയും എഴുതിയാല്‍ വിരലുകള്‍ മുറിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹുചങ്കി പ്രസാദ് പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരെ പൊലീസ് കൊലപാതക ശ്രമത്തിനും ,എസ്.സി എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരവും കേസ് ചുമത്തി.
2014 ല്‍ പ്രസിദ്ധീകരിച്ച ഹുച്ചങ്കിയുടെ പുസ്തകം ദളിത് ജീവിത്തെ വെളിപ്പെടുത്തുന്നതായിരുന്നു. കന്നട എഴുത്തുകാരന് കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് മൂന്ന് മാസത്തിനുള്ളിലാണ് കര്‍ണാടകയില്‍ ദലിത് എഴുത്തുകാരന് നേരെ ആക്രമണമുണ്ടാകുന്നത്.
Discussion about this post