ന്യൂഡൽഹി; ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 11 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ടി. ബഹിരാകാശ, ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പാർലമെന്റിൽ അറിയിച്ചതാണ് ഇക്കാര്യം.
വിദേശ ഉപഗ്രഹ വിക്ഷേപണത്തിലൂടെ 1,100 കോടി രൂപയാണ് ഐഎസ്ആർഒ നേടിയത്. പിഎസ്എൽവി വിക്ഷേപണങ്ങളിലൂടെ 1,850 കോടി രൂപയാണ് ഐഎസ്ആർഒ സ്വന്തമാക്കിയത്. ഈ വർഷം ജൂലൈയിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ആണ് ഇസ്റോ കണക്കുകൾ വ്യക്തമാക്കിയത്.
19 രാജ്യങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളാണ് ഇസ്റോ വിക്ഷേപണം നടത്തിയത്. ഫ്രാൻസ്, കാനഡ, ഓസ്ട്രേലിയ , ബ്രസീൽ, കൊളംബിയ, ഫിൻലാൻഡ്, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, നെതർലൻഡ്സ്, എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപണം പൂർത്തിയാക്കിയത്.
Discussion about this post