ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ലൈംഗികച്ചുവയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത്. പാക്കിസ്ഥാനി മാധ്യമപ്രവര്‍ത്തകനായ സയിദ് അലി ഹൈദറാണ് യുട്യൂബിലൂടെ ഓഡിയോ ക്ലിപ്പ് ഷെയര്‍ ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് ക്ലിപ്പ് പുറത്തുപോയിരിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
പൊതുതെരഞ്ഞെടുപ്പിന് കേവലം മാസങ്ങള്‍ മാത്രം ശേഷിക്കേ, ഇമ്രാന് ഖാന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഏറ്റവും പുതിയ ആരോപണമാണിത്. ഈ വര്‍ഷം തുടക്കത്തില്‍ ഭരണം നഷ്ടപ്പെട്ടതിന് ശേഷം ഇമ്രാന് ഖാന്റേതെന്ന പേരില്‍ നിരവധി സംഭാഷണങ്ങള്‍ പുറത്തായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തായിരിക്കുന്ന ഒരു സ്ത്രീയുമൊത്തുള്ള അശ്ലീല സംഭാഷണം രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം ഓഡിയോ ക്ലിപ്പ് വ്യാജമാണെന്നും പാക് സര്‍ക്കാരാണ് ഇതിന് പിന്നിലെന്നും ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹരീക് എ ഇന്‍സാഫ് (പിടിഐ) ആരോപിച്ചു. ഇമ്രാന് ഖാനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ വ്യാജ വീഡിയോകളും ഓഡിയോകളും പുറത്ത് വിടുകയാണെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
ഓഡിയോയുള്ള ശബ്ദം ഇമ്രാന് ഖാന്റേത് തന്നേയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post