മുംബൈ: അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയും കൊമ്പുകോര്‍ക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈന രാജ്യത്തേക്ക് പ്രവേശിച്ചത് പോലെ ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ഇക്കാര്യത്തില്‍ തനിക്ക് ആരുടെയും സമ്മതം വേണ്ടെന്നും മുതിര്‍ന്ന ശിവസേന നേതാവായ സഞ്ജയ് റാവത്ത് പറഞ്ഞു.
“ചൈന വന്നത് പോലെ, ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് കടക്കും. ഞങ്ങള്‍ക്ക് ആരുടേയും സമ്മതം ആവശ്യമില്ല. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ കര്‍ണ്ണാടക മുഖ്യമന്ത്രി തീ കൊളുത്തുകയാണ്. മഹാരാഷ്ട്രയിലേത് ഒരു ദുര്‍ബല സര്‍ക്കാരാണ്, ഈ വിഷയത്തില്‍ അവര്‍ ഒരു നിലപാട് എടുക്കുന്നില്ല”, സഞ്ജയ് റാവത്ത് പറഞ്ഞു.
ഏതാണ്ട് ഒരു ദശാബ്ദത്തില്‍ ഏറെയായി നീണ്ടുനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം കഴിഞ്ഞ കുറച്ച് ആഴ്ചകളായി വഷളായിരിക്കുകയാണ്. നിലവില്‍ പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.









