ഗാംങ്‌ടോക്ക്: വടക്കന്‍ സിക്കിയിലെ നേമയില്‍ സൈനിക ട്രക്ക് മറിഞ്ഞ് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികര്‍ മരിച്ചു. നാല് പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഷാറ്റേണില്‍ നിന്നും താംഗുവിലേക്ക് പോയ മൂന്ന് വാഹനങ്ങളടങ്ങിയ സൈനികവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്.
മൂന്ന് ഉദ്യോഗസ്ഥര്‍ അടക്കം 16 പേരാണ് മരിച്ചത്, നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. യാത്രാമധ്യേ കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് പരിക്കേറ്റവരെ രക്ഷപെടുത്തുകയായിരുന്നു.








