ഭക്ഷണം ഉണ്ടാക്കി കഴിച്ചാൽ കുന്നോളം പാത്രങ്ങളാണ് അടുക്കളയിൽ നിറയുക. പലവീടുകളിലും രാത്രിയിൽ എച്ചിൽ പാത്രങ്ങൾ സിങ്കിൽ വിശ്രമത്തിലാണ്. എങ്ങനെയെങ്കിലും ഇന്നത്തെ പണി തീർത്തിട്ട് കിടന്നുറങ്ങാം എന്നോർത്ത് ക്ഷീണിച്ചവശരായി ചിന്തിക്കുന്നതാണെങ്കിലും ഇത് വലിയ അപകടമാണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞോളൂ. നമ്മുടെ കുടുംബത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണ് ഇത്.
ഒരു രാത്രി മുഴുവൻ എച്ചിൽപാത്രങ്ങൾ ഇങ്ങനെ കഴുകാതെ വയ്ക്കുന്നത് അണുക്കൾക്ക് വളമായി മാറും. കഴുകി കളഞ്ഞാലും നശിക്കാത്ത പലതരം ബാക്ടീരിയകളാണ് ഈ സമയം കൊണ്ട് പെറ്റുപെരുകുന്നത്. ഇത് വയറിളക്കം,ഛർദ്ദി എന്നിവയ്ക്കെല്ലാം കാരണമാകും.
പ്രധാനമായും പാൽ,മത്സ്യമാംസാദികൾ,മുട്ട എന്നിവ പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ അധികനേരം വയ്ക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഇവ ചൂടുവെള്ളത്തിൽ വേണം കവുകിയെടുക്കാൻ.
മറ്റൊന്ന് പാത്രങ്ങൾ അൽപ്പനേരം സോപ്പിലിട്ട് വച്ച ശേഷം കഴുകുന്നതാണ് നല്ലത്. ഇത് അണുക്കളെ നല്ല രീതിയിൽ നശിപ്പിക്കുന്നു. കഴുകിയ പാത്രങ്ങൾ വെയിലിൽ വച്ച് ഉണക്കുന്നതും നല്ലതാണ്. നോൺ വെജ് ഭക്ഷണം ഉണ്ടാക്കിയ പാത്രങ്ങൾ കഴുകിയ സ്ക്രബറുകൾ വെജ് ഭക്ഷണമുണ്ടാക്കിയ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം
Discussion about this post