എറണാകുളം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി മോളി കണ്ണമാലിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. നേരത്തെ ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലായിരുന്നു മോളി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
ന്യുമോണിയയാണ് നടിയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താരത്തിന് കടുത്ത പനിയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ബോധംകെട്ട് വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ന്യുമോണിയ ബാധിച്ചതായി വ്യക്തമായത്.
ഐസിയുവിലാണ് മോളിയിപ്പോൾ. ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതേ തുടർന്നാണ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. മോളിയ്ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ട്.
അതേസമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മോളിയുടെ കുടുംബത്തിന് ചികിത്സാ ചിലവ് താങ്ങാൻ കഴിയുന്നില്ല. മരുന്നിനും മറ്റുമായി 10,000 രൂപയിലധികമാണ് ഒരു ദിവസം ചെലവ് വരുന്നത്. ഈ സാഹചര്യത്തിൽ സന്മനസുകളുടെ സഹായം ആവശ്യമാണെന്ന് മകൾ ജോളി പറഞ്ഞു.
Discussion about this post