തൃശൂർ: നടൻ സുനിൽ സുഖദക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണിക്കും മാളയിൽ വെച്ച് അടി കിട്ടിയതായി പരാതി. ആളൂർ പോലീസിലാണ് ഇവർ പരാതി നൽകിയത്. സുനിൽ സുഖദക്കും ബിന്ദു തങ്കം കല്യാണിക്കും ഒപ്പമുണ്ടായിരുന്ന നാടക പ്രവർത്തകരായ സുബൈറിനും സഞ്ജുവിനും അടി കിട്ടിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
നാടകത്തിന്റെ റിഹേഴ്സലുമായി ബന്ധപ്പെട്ടാണ് തങ്ങൾ മാള കുഴിക്കാട്ടുശേരിയിൽ എത്തിയതെന്നാണ് സുനിൽ സുഖദയും സംഘവും പറയുന്നത്. അവിടെ വെച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായി. തുടർന്നാണ് രണ്ട് ബൈക്കുകളിലായി എത്തിയ നാല് ചെറുപ്പക്കാർ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും തങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്തതെന്നാണ് ഇവരുടെ ആരോപണം.
Discussion about this post